കൊച്ചി: പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 15,000 രൂപയാക്കി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ആശ്രിത പെൻഷൻ 50 ശതമാനം നൽകാമെന്ന ഉറപ്പ് സർക്കാർ പാലിക്കണം.
നിലവിലെ പങ്കാളിത്ത പെൻഷനിൽ വെള്ളം ചേർക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നിലപാടിനെ സർക്കാർ തിരുത്തണം.
പത്രപ്രവർത്തനവുമായി ബന്ധമില്ലാത്തവരെ തിരുകിക്കയറ്റി പെൻഷൻ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
അടുത്ത മാസം കണ്ണൂരിൽ ചേരുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
എറണാകുളം പ്രസ്സ്ക്ലബ്ബിൽ ചേർന്ന യോഗത്തിൽ
പ്രസിഡന്റ് കെ.കെ ഗോപാലൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാക്കളായ പി.എ അലക്സാണ്ടർ, കെ.എച്ച് മുഹമ്മദ് അഷ്റഫ്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജ്മോഹൻ, റോബർട്ട് ലിവരോ, കെ. ആർ ഹരിലാൽ, എ.കെ ദാസൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ല മട്ടാഞ്ചേരി സ്വാഗതവും പി.ആർ പരമേശ്വരൻ നന്ദിയും പറഞ്ഞു.











